23 December Monday

ജീവനക്കാർ ഹാപ്പിയാണ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

കൊച്ചി
സർക്കാർ ജീവനക്കാർ തൊഴിലിടങ്ങളിൽ സന്തോഷവാന്മാരാണെന്ന്‌ സർവേ. എറണാകുളത്തെ കാക്കനാട് സിവിൽ സ്റ്റേഷനിലെ 37 ഓഫീസുകളിലെ 246 ജീവനക്കാരിൽ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പാണ്‌ സർവേ സംഘടിപ്പിച്ചത്‌. തൊഴിലിടങ്ങളിലെ ആശയവിനിമയം, മേലുദ്യോഗസ്ഥരും സഹപ്രവർത്തകരുമായുള്ള ബന്ധം, തൊഴിൽസുരക്ഷ, സേവന–-വേതന വ്യവസ്ഥകൾ, സാമൂഹിക അംഗീകാരം, സ്ഥാനക്കയറ്റത്തിനുള്ള അവസരം, ശുചിത്വം, സാങ്കേതികകാര്യങ്ങൾ തുടങ്ങി എട്ട്‌ സൂചകങ്ങളാണ്‌ പരിഗണിച്ചത്‌. 

92.18 ശതമാനംപേർക്കും ജോലിയിൽ സന്തോഷവും സംതൃപ്‌തിയുമുണ്ട്‌. അല്ലാത്തവർ 1.22 ശതമാനംമാത്രം. സന്തോഷത്തിൽ മുന്നിൽ ഫാക്ടറീസ് ആൻഡ്‌ ബോയ്‍ലേഴ്സ് വകുപ്പിലെ ഉദ്യോഗസ്ഥരാണ്. 5ൽ 4.5 പോയിന്റ്‌ ഇവർ നേടി. രണ്ടാംസ്ഥാനം സാമ്പത്തിക സ്ഥിതിവിവരക്കണക്കുവകുപ്പ് ഓഫീസിനാണ്‌–- 4.14 പോയിന്റ്‌. പുരുഷജീവനക്കാരെ അപേക്ഷിച്ച് സ്ത്രീകളാണ് തൊഴിലിടങ്ങളിൽ കൂടുതൽ സന്തോഷിക്കുന്നത്‌.  
വകുപ്പുജീവനക്കാരിൽ 20 ശതമാനംപേർ സർവേയിൽ പങ്കെടുത്തു. ഇവരിൽ 30 ശതമാനം ഗസറ്റഡ് ഉദ്യോഗസ്ഥരാണ്. ഓഫീസ് മേധാവികളും പങ്കാളികളായി.

വനിതകളും ഹാപ്പി
ജീവനക്കാരിൽ 41.06 ശതമാനംപേർ സന്തോഷിക്കുന്നുവെന്ന്‌ സർവേയിൽ വ്യക്തം. 13.41 ശതമാനം ജീവനക്കാർ അതീവസന്തോഷവാന്മാരും 37.81 ശതമാനംപേർ സംതൃപ്‌തരുമാണ്‌. 1.22 ശതമാനം ജീവനക്കാർ സന്തോഷമില്ലെന്നും 6.50 ശതമാനംപേർക്ക്‌ ചിലപ്പോൾമാത്രമേ ഉള്ളൂവെന്നും വ്യക്തമാക്കി.

ഓഫീസ് മേധാവികളിൽ 43.48 ശതമാനംപേർ സന്തോഷിക്കുന്നു. അതീവസന്തോഷം (21.74). ചിലപ്പോൾമാത്രം (13.04). സംതൃപ്തർ (21.74). ഗസറ്റഡ് ഉദ്യോഗസ്ഥരിൽ 16.67 ശതമാനംപേർ അതീവസന്തോഷവാന്മാരാണ്‌. സന്തോഷിക്കുന്നവർ (49.99). സംതൃപ്തർ (26.67). ചിലപ്പോൾമാത്രം (6.67). നോൺ ഗസറ്റഡ് ഉദ്യോഗസ്ഥരിൽ 40.38 ശതമാനം സന്തോഷിക്കുന്നു. അതീവ സന്തോഷവാന്മാർ (10.90). സംതൃപ്‌തർ (41.67). വനിതകളിൽ 44.30 ശതമാനം സന്തോഷിക്കുന്നു. അതീവ സന്തോഷം (12.66). സംതൃപ്തർ (36.71). പുരുഷന്മാരിൽ 35.23 ശതമാനം സന്തോഷിക്കുന്നു. അതീവ സന്തോഷം (14.77). സംതൃപ്തർ (39.77). 1.14 ശതമാനംപേർമാത്രമാണ് സന്തോഷമില്ലാത്തവർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top