24 December Tuesday

ഭക്ഷണം വിളമ്പി തുക ദുരിതാശ്വാസത്തിന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024


കാലടി
വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ ഡിവൈഎഫ്ഐ ശ്രീമൂലനഗരം മേഖലാ കമ്മിറ്റി യൂത്ത് ബ്രിഗേഡ്‌ വിവാഹത്തിന്‌ ഭക്ഷണം വിളമ്പി തുക കണ്ടെത്തി. ശ്രീമൂലനഗരം സ്വദേശികളായ അനസിന്റെയും അഭിനയുടെയും വിവാഹസൽക്കാരത്തിലാണ്‌ 40 യൂത്ത് ബ്രിഗേഡുകൾ ഭക്ഷണം വിളമ്പാനെത്തിയത്‌. ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത് ഉദ്ഘാടനം ചെയ്‌തു. ആലുവ ബ്ലോക്ക് സെക്രട്ടറി എം എസ് അജിത്, ബ്ലോക്ക് പ്രസിഡന്റ്‌ എം എ ഷെഫീക്ക്‌, ഫാരിസ് മെഹർ, പി ടി വിഷ്ണു, അതുൽ കൃഷ്ണ എന്നിവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top