23 December Monday

പ്ലൈവുഡ് കമ്പനികൾക്കെതിരെ 
പരാതി; കലക്ടർ സ്ഥലം സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024


മൂവാറ്റുപുഴ
പ്ലൈവുഡ് കമ്പനികൾക്കെതിരെ നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പായിപ്ര, -അശമന്നൂർ പഞ്ചായത്തുകളുടെ അതിർത്തിയില്‍ കലക്ടർ എന്‍ എസ് കെ ഉമേഷ് സന്ദർശനം നടത്തി. ഇവിടെ താമസക്കാരായ പഴുകുടിയിൽ പി വി സണ്ണിയും ഭാര്യയും മക്കളും തങ്ങളുടെ ദുരിതജീവിതം കലക്ടറോട് വിവരിച്ചു. കമ്പനികള്‍ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നത് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് കുടുംബത്തിന് കലക്ടർ ഉറപ്പ് നൽകി. വീടിനോടുചേർന്ന് പായിപ്ര പഞ്ചായത്ത് ഒന്നാംവാർഡിലെ നിരവധിപേരുടെ സ്ഥലം വാങ്ങി 60 മീറ്റര്‍ താഴ്ചയിൽ അനധികൃതമായി മണ്ണെടുത്തും പാറപൊട്ടിച്ച് നീക്കിയുമാണ് പ്ലൈവുഡ് കമ്പനികൾ നിർമിച്ചതെന്ന് സണ്ണി പറഞ്ഞു. പഞ്ചായത്ത് ഭരണസമിതി, ഭൂഗർഭവകുപ്പ് പൊലീസിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. കമ്പനികളിൽ ഉൽപ്പാദനം തുടങ്ങിയതോടെ പുക ശ്വസിച്ച് സണ്ണിക്കും ഭാര്യക്കും കുട്ടികൾക്കും ശ്വാസതടസ്സവും അലർജിയുമുണ്ടായി. അലക്കിവിരിച്ച വസ്ത്രങ്ങളിലും പുകയും കരിയും പറ്റിപ്പിടിച്ചു. വിവരം കമ്പനി ഉടമകളെ അറിയിച്ചെങ്കിലും അവർ ഭീഷണിപ്പെടുത്തിയെന്ന് സണ്ണി പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോർഡിലും പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല. വീടിനുനേരെ കമ്പനി സിസിടിവി കാമറകൾ സ്ഥാപിച്ചത് സ്വകാര്യതയെയും ബാധിച്ചു. ഈ സാഹചര്യത്തിലാണ് സണ്ണിയും കുടുംബവും കലക്ടറോട് പരാതിപ്പെട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top