13 September Friday

വാരപ്പെട്ടി പഞ്ചായത്ത് ഓഫീസിലേക്ക് സിപിഐ എം മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024


കവളങ്ങാട്
വാരപ്പെട്ടിയിൽ യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച്‌ സിപിഐ എം ലോക്കൽ കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. പഞ്ചായത്തിൽ വികസനപദ്ധതികൾ സ്‌തംഭനത്തിലാണെന്ന്‌ നേതാക്കൾ പറഞ്ഞു. വഴിവിളക്കുകൾ തെളിയാതെ ഉൾപ്രദേശങ്ങൾ ഇരുട്ടിലായി, നിലവിലുണ്ടായിരുന്ന മിനി എംസിഎഫ് (പ്ലാസ്റ്റിക് ബോട്ടിൽ ശേഖരണ യൂണിറ്റുകൾ) വഴിയരികിൽ ഉപേക്ഷിച്ച്  പുതിയത് സ്ഥാപിച്ച് അഴിമതിക്കുള്ള നീക്കം നടത്തുന്നു, ലൈഫ് ഭവന പദ്ധതിയിൽ കാലതാമസം വരുത്തി സർക്കാരിനെ പഴിചാരുന്നു, റോഡ് ഉൾപ്പെടെ പഞ്ചായത്തിന്റെ ആസ്തികൾ പലരും കൈയേറിയിട്ടും നടപടിയില്ല,  ഇടതുപക്ഷ അംഗങ്ങളോട് രാഷ്ട്രീയവൈരാഗ്യം തീർക്കാൻ പ്രധാനപ്പെട്ട റോഡുപോലും അറ്റകുറ്റപ്പണി നടത്തുന്നില്ല, കമ്യൂണിറ്റി ഹാൾ അറ്റകുറ്റപ്പണി നടത്താതെ തകർച്ചയിലാണ്, വ്യാപകമായി ജനവാസ മേഖലയിൽ പ്ലൈവുഡ് ഫാക്ടറികൾക്ക് അനുമതി കൊടുക്കുന്നതായും നേതാക്കൾ ആരോപിച്ചു. ധർണ സിപിഐ എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ഏരിയ കമ്മിറ്റി അംഗം നിർമല മോഹനൻ അധ്യക്ഷയായി. ലോക്കൽ സെക്രട്ടറി എം പി വർഗീസ്, മനോജ് നാരായണൻ, കെ സി അയ്യപ്പൻ,  എ എസ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top