20 September Friday

പടയാട്ടില്‍ ഫാമിലി ട്രസ്റ്റ് റോഡ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024


അങ്കമാലി
പടയാട്ടിൽ ഫാമിലി ട്രസ്റ്റ് പുതുതായി നിർമിച്ച റോഡിന്റെ ഉദ്ഘാടനം തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയ് നിർവഹിച്ചു. വൈസ്‌ പ്രസിഡന്റ് റോയ് സെബാസ്റ്റ്യൻ റോഡിന്‌ പേരിടൽ നിർവഹിച്ചു. പടയാട്ടിൽ ഫാമിലി ട്രസ്റ്റ് പ്രസിഡന്റ് പി എ തോമസ് അധ്യക്ഷനായി. ജോണി കുര്യാക്കോസ്, രാജൻ മാത്യു, പി ആർ സെബാസ്റ്റ്യൻ, അപ്പച്ചൻ പടയാട്ടിൽ, ജിസ് ജോർജ്‌, ബെന്നി കുര്യാക്കോസ്, ഡെന്നി പോൾ എന്നിവർ സംസാരിച്ചു. റോഡിന്‌ വടക്കുവശം നിർമിക്കുന്ന ഓഫീസിനും ഹാളിനുമുന്നിലായി പാർക്കും മീൻകുളവും ഒരുക്കി പൊതുജനങ്ങൾക്ക്‌ സായാഹ്നസവാരിക്കും വിശ്രമത്തിനുമായി തുറന്നുകൊടുക്കുമെന്ന് പി എ തോമസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top