22 December Sunday

വാഴക്കുളം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024


കിഴക്കമ്പലം
മലയിടംതുരുത്ത് സാമൂഹ്യാരോഗ്യകേന്ദ്രം വാഴക്കുളം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ഉദ്ഘാടനം വെള്ളി വൈകിട്ട്‌ നാലിന് മന്ത്രി വീണാ ജോർജ് നിർവഹിക്കും.

1977ൽ ആരംഭിച്ച സാമൂഹ്യാരോഗ്യകേന്ദ്രം വെങ്ങോല, കിഴക്കമ്പലം, വാഴക്കുളം, എടത്തല, കീഴ്‌മാട്, ചൂർണിക്കര പഞ്ചായത്തുകളിലെ നൂറുകണക്കിനുപേരുടെ ആശ്രയകേന്ദ്രമാണ്. ആറ് ഡോക്ടർമാരും 50 ജീവനക്കാരും ഇവിടെ സേവനമനുഷ്‌ഠിക്കുന്നു.തൈറോയ്‌ഡ് ടെസ്റ്റ്, ട്രൂനാറ്റ് തുടങ്ങി ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബ്,

മാനസികാരോഗ്യ ക്ലിനിക്, ഫിസിയോതെറാപ്പി യൂണിറ്റ്, പ്രൈമറി ആൻഡ് സെക്കൻഡറി പാലിയേറ്റീവ് പരിചരണ വിഭാഗം, ദന്തരോഗവിഭാഗം, നേത്രചികിൽസ, ജീവിതശൈലീരോഗ നിയന്ത്രണ ക്ലിനിക്, ശ്വാസ് ക്ലിനിക് എന്നീ സേവനങ്ങൾ ഇവിടെ നൽകുന്നു. സ്‌പിച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യൽ എഡ്യുക്കേറ്റർ, സൈക്കോളജിസ്റ്റ്, ഡെവലപ്‌മെന്റൽ തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവർ പങ്കെടുക്കുന്ന അനുയാത്ര ക്ലിനിക്കും ശ്രദ്ധേയമാണ്.

സർക്കാരിന്റെ ആർദ്രം പദ്ധതിയിൽപ്പെടുത്തി 35 ലക്ഷം രൂപയുടെ നവീകരണപ്രവർത്തനങ്ങൾ ഇവിടെ നടത്തി. കുട്ടികളുടെ കുത്തിവയ്പുമുറി, മുലയൂട്ടൽമുറി, ഒപി രജിസ്ട്രേഷൻ, കാത്തിരിപ്പുകേന്ദ്രം, ഭിന്നശേഷി സൗഹൃദ ശുചിമുറി, ഓഫീസ് നവീകരണം എന്നിവ ഇതിന്റെ ഭാഗമായി നിർമിച്ചു. ബിപിസിഎല്ലിന്റെ സിഎസ്ആർ ഫണ്ടും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് ഒപി ബ്ലോക്കിന്റെ രണ്ടാംനിലയുടെയും പൊതു ആരോഗ്യ യൂണിറ്റിന്റെയും നിർമാണം പൂർത്തീകരണഘട്ടത്തിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top