22 December Sunday

ഫോർട്ട് കൊച്ചി ബീച്ച് 
ശുചീകരണത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024


മട്ടാഞ്ചേരി
ഫോർട്ട് കൊച്ചി ബീച്ചിൽ ഒരുമാസം നീളുന്ന ശുചീകരണത്തിന്‌ തുടക്കമായി. കെ ജെ മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു. സബ് കലക്ടർ കെ മീര അധ്യക്ഷയായി. ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയും സാമൂഹ്യ സന്നദ്ധസംഘടനയായ പ്ലാൻ അറ്റ് എർത്തും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

ഒക്ടോബർ 19 വരെ തുടരുന്ന ശുചീകരണത്തിൽ വിദ്യാർഥി വളന്റിയർമാർ ഉൾപ്പെടെ ഭാഗമാകും. നീക്കുന്ന മാലിന്യങ്ങൾ തരംതിരിച്ച് ചാക്കുകളിൽ സംഭരിച്ച്‌ റീസൈക്ലിങ് കമ്പനികൾക്ക് കൈമാറും. പഴയ ചെരിപ്പുകൾകൊണ്ട് കലാശിൽപ്പങ്ങൾ നിർമിച്ച്  ബീച്ചിൽ ശുചിത്വ ബോധവൽക്കരണത്തിനായി സ്ഥാപിക്കും. പ്ലാൻ അറ്റ് എർത്ത് സെക്രട്ടറി സൂരജ് എബ്രഹാം, ടൂറിസം ജോയിന്റ്‌ ഡയറക്ടർ ജി എൽ രാജീവ്, സതീഷ് മിരാന്റ, ബോണി തോമസ് തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top