22 December Sunday

‘ആയിരത്തൊന്ന്‌ ഓർമമരം നടീൽ’ ക്യാമ്പയിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024


കാലടി
ജനാധിപത്യ മഹിളാ അസോസിയേഷൻ അങ്കമാലി ഏരിയ കമ്മിറ്റിയും ചെങ്ങൽ വനിതാ വായനശാലയും ചേർന്നൊരുക്കുന്ന ആയിരത്തൊന്ന്‌ ഓർമമരം നടീൽ ക്യാമ്പയിന്‌ തുടക്കമായി. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പുഷ്പ ദാസ് വൃക്ഷത്തൈ നട്ട് ഉദ്‌ഘാടനം ചെയ്തു.

സിപിഐ എം അങ്കമാലി ഏരിയ സമ്മേളനത്തിന്റെ ഭാഗമായാണ് ക്യാമ്പയിൻ നടത്തുന്നത്‌. ഏരിയ സെക്രട്ടറി കെ കെ ഷിബുവും ജില്ലാ കമ്മിറ്റി അംഗം സി കെ സലിംകുമാറുംചേർന്ന് ചക്കരമാവിൻതൈ നട്ടു. ചുറ്റും വേലി സ്ഥാപിച്ചാണ്‌ തൈകൾ പരിപാലിക്കുന്നത്. സംസ്ഥാന സ്കൂൾ കായികമേളയിൽ അണ്ടർ 19 ജൂഡോയിൽ സ്വർണം നേടിയ ടി എസ് ഹരിനന്ദന, സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പാവനിർമാണത്തിൽ എ ഗ്രേഡ് നേടിയ മീഷ്മ മാർട്ടിൻ എന്നിവരെ അനുമോദിച്ചു. കെ പി ബിനോയ്, പി അശോകൻ, ജിഷ ശ്യാം, ആൻസി ജിജോ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top