22 November Friday

എസ്ഒഎസ്- ചുണങ്ങംവേലി റോഡ് ഗതാഗതയോഗ്യമാക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024


ആലുവ
സംരക്ഷണഭിത്തി ഇടിഞ്ഞ് ഗതാഗതയോഗ്യമല്ലാതായ എടത്തല പഞ്ചായത്ത് മൂന്നാംവാർഡിലെ എസ്ഒഎസ്-ചുണങ്ങംവേലി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധസംഗമം നടത്തി. സിപിഐ എം എടത്തല ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം ഷൈൻ ഇബ്രാഹിം ഉദ്ഘടനം ചെയ്തു.

സി കെ അനസ് അധ്യക്ഷനായി. പി കെ ലത്തീഫ്, അബ്ദുൽ കെരീം, ഷാജി മുഹമ്മദാലി, ഇബ്രാഹിംകുട്ടി പേങ്ങാട്ടുശേരി എന്നിവർ സംസാരിച്ചു. സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് മാസങ്ങളായിട്ടും നടപടി ഉണ്ടായിട്ടില്ല. വാർഡ് അംഗം ഇടപെടുന്നില്ലെന്നും സമരക്കാർ ആരോപിച്ചു. സ്കൂൾ ബസുകൾ അടക്കം ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡ് ടാറിങ് പൊളിഞ്ഞ് ദുരിതാവസ്ഥയിലായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top