കോലഞ്ചേരി/ കോതമംഗലം
സിപിഐ എം കോതമംഗലം, കോലഞ്ചേരി ഏരിയ സമ്മേളനങ്ങൾ ബുധനാഴ്‌ച ആരംഭിക്കും. കോതമംഗലത്ത് പ്രതിനിധിസമ്മേളനം സീതാറാം യെച്ചൂരി നഗറിൽ (കല ഓഡിറ്റോറിയം) രാവിലെ 9.30ന് സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്യും. കോലഞ്ചേരിയിൽ പ്രതിനിധി സമ്മേളനം രാവിലെ 10ന് എം എം ലോറൻസ് നഗറിൽ (വൈഎംസിഎ) സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ ഉദ്‌ഘാടനം ചെയ്യും.
156 പ്രതിനിധികളാണ് കോതമംഗലം സമ്മേളനത്തിൽ പങ്കെടുക്കുക. വ്യാഴാഴ്‌ച സമ്മേളനം തുടരും. വെള്ളി വൈകിട്ട് നാലിന് കോതമംഗലം ചെറിയപള്ളിത്താഴത്തുനിന്ന് തങ്കളത്തേക്ക് സമാപനറാലിയും ചുവപ്പുസേന പരേഡും. തുടർന്ന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (തങ്കളം ലോറി സ്റ്റാൻഡ്) പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എ എ റഹിം ഉദ്ഘാടനം ചെയ്യും. കോലഞ്ചേരി സമ്മേളനത്തിൽ 171 പ്രതിനിനിധികളാണ് പങ്കെടുക്കുന്നത്. വ്യാഴാഴ്‌ചയും തുടരും. വെള്ളി വൈകിട്ട് ചുവപ്പുസേന പരേഡിനും ബഹുജനറാലിക്കുംശേഷം കോടിയേരി ബാലകൃഷ്ണൻ നഗറിൽ (സ്വകാര്യ ബസ്റ്റാൻഡിനുസമീപം) ചേരുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പി രാമകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും.
കോലഞ്ചേരി സമ്മേളനത്തിന് തുടക്കംകുറിച്ച് നടന്ന പതാക, കൊടിമര, ദീപശിഖാ ജാഥകൾക്ക് ചൊവ്വ വൈകിട്ട് ഗംഭീര വരവേൽപ്പ് നൽകി. പതാക എം എൻ മോഹനനും കൊടിമരം എൻ വി കൃഷ്ണൻകുട്ടിയും ഏറ്റുവാങ്ങി. പൊതുസമ്മേളന നഗരിയിൽ സ്വാഗതസംഘം ചെയർമാൻ എം എൻ മോഹനൻ പതാക ഉയർത്തി.
കെ കെ ഏലിയാസ് നയിച്ച പതാകജാഥ മീമ്പാറ സി എ വർഗീസ് സ്മൃതിമണ്ഡപത്തിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. എൻ കെ ജോർജ് നയിച്ച ദീപശിഖ ജാഥ പട്ടിമറ്റം ടി കെ പുരുഷോത്തമൻനായർ സ്മൃതിമണ്ഡപത്തിൽ ജില്ലാ കമ്മിറ്റി അംഗം കെ വി ഏലിയാസ് ഉദ്ഘാടനം ചെയ്തു. എൻ എം അബ്ദുൾ കരിം ക്യാപ്റ്റനായ കൊടിമരജാഥ വളയൻചിറങ്ങര കെ പി പടനായർ സ്മൃതിമണ്ഡപത്തിൽ ജില്ലാ കമ്മിറ്റി അംഗം കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..