22 December Sunday

ആമ്പല്ലൂർ പഞ്ചായത്തിലേക്ക് 
സിപിഐ എം ബഹുജന മാർച്ച്

വെബ് ഡെസ്‌ക്‌Updated: Friday Dec 20, 2024


പിറവം
ആമ്പല്ലൂർ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും വികസന മുരടിപ്പിലും പ്രതിഷേധിച്ച് സിപിഐ എം ആമ്പല്ലൂർ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തി. ഏരിയ സെക്രട്ടറി പി ബി രതീഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ ജി രഞ്ജിത് അധ്യക്ഷനായി. ടി കെ മോഹനൻ, എൻ കൃഷ്ണപ്രസാദ്, എം പി നാസർ, ജലജ മോഹനൻ, ശിഹാബ് കോട്ടയിൽ, പി ആനന്ദകുമാർ എന്നിവർ സംസാരിച്ചു.

കാഞ്ഞിരമറ്റം മില്ലുങ്കൽനിന്ന് ആരംഭിച്ച ബഹുജന മാർച്ച് പഞ്ചായത്ത് ഓഫീസിനുമുന്നിൽ സമാപിച്ചു. പൊട്ടിപ്പൊളിഞ്ഞ പഞ്ചായത്ത് റോഡുകൾ സഞ്ചാരയോഗ്യമാക്കുക, വഴിവിളക്കുകൾ കത്തിക്കുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആയുധ വാടക തനതുഫണ്ടിൽനിന്ന് നൽകുക, തോട്ടറ പുഞ്ചയിൽ കൃഷിയിറക്കാൻ അടിയന്തരനടപടി സ്വീകരിക്കുക, രൂക്ഷമായ തെരുവുനായശല്യം പരിഹരിക്കുക, അരയൻകാവ് മാർക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top