പെരുമ്പാവൂർ
പെരുമ്പാവൂരിൽ കോൺഗ്രസിന്റെ ജംബോ ബ്ലോക്ക് കമ്മിറ്റി രൂപീകരിച്ചതിനെതിരെ വെങ്ങോല അറയ്ക്കപ്പടി മണ്ഡലം കമ്മിറ്റിയിൽ പൊട്ടിത്തെറി. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ രാഹുൽ ബ്രിഗേഡ് എന്ന സമാന്തര സംഘടന രൂപീകരിച്ചു.
കോൺഗ്രസ് ഓഫീസിൽ ഒരുപ്രാവശ്യംപോലും കയറാത്തവരെ ഉൾപ്പെടുത്തി ജംബോ കമ്മിറ്റി രൂപീകരിച്ചതിനെതിരെയാണ് സമാന്തര സംഘടനാ പ്രവർത്തനം ആരംഭിച്ചത്. വെങ്ങോല എസ്എൻഡിപി ഹാളിൽ ചേർന്ന യോഗത്തിൽ പാർടിയുടെ പ്രധാന ചുമതലകൾ വഹിക്കുന്നവർ ഉൾപ്പെടെ 87 പേർ പങ്കെടുത്തു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ, ബെന്നി ബെഹനാൻ എംപി, മുതിർന്ന നേതാവ് പി പി തങ്കച്ചൻ എന്നിവർക്ക് ജംബോ കമ്മിറ്റി രൂപീകരണത്തിൽ പങ്കുണ്ട്. തീരുമാനം തിരുത്തിയില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പുകളെ ബാധിക്കുമെന്ന് സമാന്തരസംഘടനയുടെ ഭാരവാഹികൾ യോഗത്തിൽ പറഞ്ഞു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം എ ഹസ്സൻ അധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി അബുബക്കർ പോഞ്ഞാശേരി, അൻവർ സാദത്ത് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..