കാലടി
മീഡിയൻ തകർന്നതോടെ കാലടി പട്ടണം വീണ്ടും ഗതാഗതക്കുരുക്കിൽ. കുരുക്കഴിക്കാൻ കൂടുതൽ പൊലീസിനെ വിന്യസിക്കണമെന്ന് സ്വകാര്യബസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ആവശ്യപ്പെട്ടു. ദിവസവും രാവിലെമുതൽ ആരംഭിക്കുന്ന ഗതാഗതക്കുരുക്ക് രാത്രിവരെ നീളുന്നു. എംസി റോഡിൽ ഒക്കൽമുതൽ മരോട്ടിച്ചുവടുവരെ ഗതാഗതക്കുരുക്ക് നീളുന്നുണ്ട്. ശബരിമല തീർഥാടകർ, ക്രിസ്‌മസ്, ന്യൂ ഇയർ, കാഞ്ഞൂർ പള്ളി തിരുനാൾ, തിരുവൈരാണിക്കുളം ക്ഷേത്ര ഉത്സവം, മലയാറ്റൂർ നഷത്ര തടാക കാർണിവൽ എന്നിവയും വരുംദിവസങ്ങളിൽ ആരംഭിക്കുന്നതോടെ ഗതാഗതക്കുരുക്ക് കൂടും.
പ്രധാന സ്ഥലങ്ങളിലെല്ലാം കൂടുതൽ പൊലീസിനെ വിന്യസിച്ച് കാലടിയിലെ ഗതാഗതക്കുരക്കഴിക്കാൻ നടപടി വേണമെന്ന് കാലടി അങ്കമാലി സ്വകാര്യബസ് വർക്കഴ്സ് യൂണിയൻ (സിഐടിയു) ഭാരവാഹികളായ പി ജെ വർഗീസ്, കെ പി പോളി എന്നിവർ വാർത്താക്കുറുപ്പിൽ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..