പെരുമ്പാവൂർ
ഒക്കൽ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ജൈവ നെൽക്കൃഷിയുടെ ഞാറുനടീൽ ഉത്സവം നടത്തി. 2018 മുതൽ 25 ഏക്കർ കരികുളം ഓഞ്ഞിലി പാടശേഖരത്തിൽ ബാങ്ക് നെൽക്കൃഷി ചെയ്യുന്നു. ഉൽപ്പാദിപ്പിക്കുന്ന നെല്ലിൽനിന്ന് തവിടുകളയാത്ത അരി, അവിൽ, അപ്പപ്പൊടി, പുട്ടുപൊടി എന്നീ ഉൽപ്പന്നങ്ങൾ ഓസ്‌കോ എന്ന ബ്രാൻഡിൽ വിപണനം നടത്തുന്നുണ്ട്. ഉൽപ്പന്നനിർമാണത്തിന് ‘ഒക്കൽ അഗ്രോ ഫുഡ്സ്' എന്ന ഫുഡ് പ്രോസസിങ് യൂണിറ്റും പൂർത്തിയായിവരുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ മനോജ് മൂത്തേടൻ ഞാറുനടീല്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി വി മോഹനൻ അധ്യക്ഷനായി. സെക്രട്ടറി ടി എസ് അഞ്ജു, ഭരണസമിതി അംഗങ്ങളായ കെ ഡി ഷാജി, വനജ തമ്പി, ടി പി ഷിബു, കെ ഡി പീയൂസ്, പി എം ജിനീഷ്, ഗൗരിശങ്കർ, ജോളി സാബു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..