23 December Monday

അങ്കമാലിയില്‍ പുതിയ ബസ് റൂട്ട്‌ ഒരുക്കാന്‍ ജനകീയസദസ്സ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024


അങ്കമാലി
നഗരസഭയും സബ് റീജണൽ ട്രാൻസ്പ്പോർട്ട് ഓഫീസും ചേര്‍ന്ന് പുതിയ ബസ് റൂട്ട് തയ്യാറാക്കാന്‍ ജനകീയസദസ്സ്‌ നടത്തി. മന്ത്രി കെ ബി ഗണേഷ്‌കുമാറി​ന്റെ നിർദേശത്തെ തുടർന്ന് നടത്തിയ പരിപാടി റോജി എം ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ മാത്യു തോമസ് അധ്യക്ഷനായി. ഉൾപ്രദേശങ്ങൾ ഉൾപ്പെടെ നിയോജകമണ്ഡലത്തിലുടനീളം പുതിയ ബസ് റൂട്ടുകൾ തയ്യാറാക്കുന്നതിനും നിലവിലുള്ളവയില്‍ അവശ്യ പുനക്രമീകരണം നടത്താനും ​ഗതാ​ഗതപരിഷ്കരണത്തിനുമുള്ള നിർദേശങ്ങൾ സദസ്സിലുണ്ടായി. നിർദേശങ്ങളും അപേക്ഷകളും നഗരസഭാ ചെയർമാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.

നഗരസഭാ ഉപാധ്യക്ഷ സിനി മനോജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ് കൊച്ചുത്രേസ്യ തങ്കച്ചൻ, എറണാകുളം ആർടിഒ ബി ഷഫീഖ്, ജോയി​ന്റ് ആർടിഒ കെ ബി അഭിലാഷ് തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡ​ന്റുമാര്‍, ജനപ്രതിനിധികൾ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഷ്‌സ് അസോസിയേഷൻ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികൾ, റസിഡ​ന്റ്സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു. റിട്ട. ആർടിഒ സാദിഖ് അലി വിഷയാവതരണം നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top