21 September Saturday

നൂറുദിന കർമപരിപാടി: 
ആരോഗ്യകേന്ദ്രങ്ങൾ തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024


വൈപ്പിൻ
സംസ്ഥാന സർക്കാരിന്റെ ‘നൂറുദിന കർമപരിപാടി’യുടെ ഭാഗമായി മാലിപ്പുറം ജനകീയാരോഗ്യകേന്ദ്രം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്‌തു. നായരമ്പലത്തെ കുടുംബാരോഗ്യകേന്ദ്രത്തിന്റെയും പള്ളിപ്പുറത്തെ ബിഎഫ്എച്ച്സിയുടെയും പുതുവൈപ്പിലെ എഫ്എച്ച്സിയുടെയും ഉദ്ഘാടനം ഓൺലൈനായും നിർവഹിച്ചു.
67 ലക്ഷം രൂപ ചെലവഴിച്ചാണ്‌ മാലിപ്പുറം ജനകീയാരോഗ്യകേന്ദ്രം നിർമിച്ചത്‌. പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി 53.60 ലക്ഷം രൂപ ചെലവഴിച്ചാണ്‌ നായരമ്പലത്തെ കുടുംബാരോഗ്യകേന്ദ്രം നിർമിച്ചത്. പള്ളിപ്പുറത്തെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിനെ ബിഎഫ്എച്ച്സിയാക്കി മാറ്റാൻ 35 ലക്ഷം രൂപ ചെലവഴിച്ചു. പുതുവൈപ്പിലെ പിഎച്ച്‌സിയെ കുടുംബാരോഗ്യകേന്ദ്രമാക്കിയത് 15.5 ലക്ഷം രൂപ മുടക്കിയാണ്‌.

ചടങ്ങിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശിവപ്രസാദ് പദ്ധതി വിശദീകരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനൽ, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, അംഗം കെ ജി ഡോണോ, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എച്ച് നൗഷാദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം സിനോജ്കുമാർ, എ പി പ്രിനിൽ, എ പി ആന്റണി, ആന്റണി സജി, കെ എൽ ദിലീപ് കുമാർ, എം എച്ച് റഷീദ്, പി ടി വില്യംസ്, ഡോ. ചെറിയാൻ ജെ വിതയത്തിൽ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top