കൊച്ചി
അന്താരാഷ്‌ട്ര തീരദേശ ശുചീകരണദിനാചരണത്തിന്റെ ഭാഗമായി കൊച്ചി തീരക്കടലിൽ ശുചീകരണയജ്ഞവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ബോധവൽക്കരണം ലക്ഷ്യമിട്ട് സിഎംഎഫ്ആർഐയുടെ ഗവേഷണയാനത്തിൽ ട്രോൾ വലകളും കൈവലകളും ഉപയോഗിച്ചായിരുന്നു ശുചീകരണം. കടലിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഉൾപ്പെടെ വലകൾ ഉപയോഗിച്ച് നീക്കി. കുഴുപ്പിള്ളി ബീച്ചും ശുചീകരിച്ചു.
സമുദ്ര ജൈവവൈവിധ്യ പരിസ്ഥിതി മാനേജ്‌മെന്റ് ഡിവിഷനുകീഴിലെ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും ഗവേഷകവിദ്യാർഥികളും പങ്കാളികളായി. സെപ്തംബറിലെ മൂന്നാമത്തെ ശനിയാഴ്ചയാണ് അന്താരാഷ്ട്ര കടൽത്തീര ശുചീകരണദിനമായി ആചരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..