26 December Thursday

എണ്ണപ്പന തോട്ടത്തില്‍
 ആനക്കൊമ്പ് കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023


കാലടി
പ്ലാന്റേഷന്‍ എണ്ണപ്പന തോട്ടത്തില്‍ കാട്ടാനയുടെ ഒരു കൊമ്പ് കണ്ടെത്തി. വെറ്റിലപ്പാറ പാലത്തിനുസമീപമുള്ള ചെക്ക് പോസ്റ്റില്‍നിന്ന്‌ യാര്‍ഡിലേക്ക് പോകുന്ന വഴിയിലാണ് ആനക്കൊമ്പ് കണ്ടെത്തിയത്. പ്ലാന്റേഷന്‍ തോട്ടത്തിലെ തൊഴിലാളികളാണ് മറിഞ്ഞുകിടക്കുന്ന എണ്ണപ്പനയുടെ സമീപം ഒടിഞ്ഞനിലയിലുള്ള കൊമ്പ് കണ്ടെത്തിയത്. എണ്ണപ്പന കുത്തിമറിച്ചിട്ടപ്പൊഴോ ആനകള്‍ തമ്മിലുള്ള കൊമ്പ് കോര്‍ക്കലിനിടെയോ  ഒടിഞ്ഞുവീണതാകാം എന്നാണ് പ്രാഥമിക നിഗമനം. കൊമ്പിന് 55 സെന്റിമീറ്റര്‍ നീളമുണ്ട്. വാഴച്ചാല്‍ ഡിഎഫ്ഒ, അയ്യമ്പുഴ റേഞ്ച്‌ ഓഫീസർ എന്നിവരടങ്ങുന്ന സംഘം പരിശോധന നടത്തി കൊമ്പ് റേഞ്ച് ഓഫീസിലേക്ക് മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top