26 December Thursday

കാടിറങ്ങി കൊമ്പന്‍മാര്‍; 
ഭീതിയില്‍ ജനം

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023


കോതമംഗലം-
കുട്ടമ്പുഴ–-തട്ടേക്കാട് റോഡിൽ ഭീതിവിതച്ച് കാട്ടുകൊമ്പൻമാർ. തട്ടേക്കാട് റോഡിലെ മാവുംചുവട്ടിൽ വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ള ഏറുമാടത്തിനുസമീപത്താണ് ആനകളെത്തിയത്. രണ്ടു കൊമ്പൻമാരാണ് വഴിയാത്രക്കാർ പകർത്തിയ ദൃശ്യത്തിലുള്ളത്. ആനകൾ ചേലമല ഭാഗത്തേക്ക് പോയി.

നൂറുകണക്കിന് പ്രദേശവാസികളും സ്കൂൾ ബസുകളും വിനോദസഞ്ചാരികളും നിത്യേന സഞ്ചരിക്കുന്ന റോഡാണിത്. വനാന്തരത്തിലെ ആനത്താരകൾ അടഞ്ഞതുമൂലം ജനവാസമേഖലകളിലേക്ക് രാപകൽ വ്യത്യാസമില്ലാതെ കാട്ടാനക്കൂട്ടമെത്തുന്നതിനാൽ ജനം ഭീതിയിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top