മൂവാറ്റുപുഴ
സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി വാളകം പഞ്ചായത്തിൽ കുട്ടികളുടെ ഹരിതസഭ കുന്നയ്ക്കാൽ ഗവ. യുപി സ്കൂളിൽ നടത്തി. പഞ്ചായത്തിലെ 13 സ്കൂളുകളിൽനിന്ന് 200 കുട്ടികൾ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്രാഹം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോൾസി എൽദോസ് അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി പി എം ജയരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. കില ആർ പി പി ജി ബിജു പദ്ധതി വിശദീകരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ലെനിൻ ക്ലാസെടുത്തു. ലിസി എൽദോസ്, വിഇഒ ശുഭ ലക്ഷ്മി, സി വൈ ജോളിമോൻ, പി എൻ മനോജ്, കെ കെ അനിത, വി ജെ വിദ്യ എന്നിവർ സംസാരിച്ചു. കുട്ടികളുടെ പാനൽ നിയന്ത്രിച്ച ഹരിതസഭയിൽ സ്കൂളുകളുടെ റിപ്പോർട്ട് വിദ്യാർഥികൾ അവതരിപ്പിച്ചു. തുടർന്ന് ചർച്ചയും പഞ്ചായത്തിൽ നടപ്പാക്കേണ്ട പദ്ധതികൾ കുട്ടികളും അധ്യാപകരും നിർദേശിച്ചു. പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..