കൊച്ചി
പൊതുയിടങ്ങളിൽ യോഗങ്ങളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നത് എങ്ങനെയാണെന്ന് പഠിക്കാനും മനസ്സിലാക്കാനുമെത്തിയ 18 അംഗ അമേരിക്കൻ വിദ്യാർഥിസംഘം അയൽക്കൂട്ടം സന്ദർശിച്ചു. കൊച്ചി നഗരസഭ ചക്കരപ്പറമ്പ് 46–--ാംഡിവിഷനിലെ ഉപാസന (എൻഎച്ച്ജി- 4) അയൽക്കൂട്ടമാണ് സന്ദർശിച്ചത്. അയൽക്കൂട്ടം അംഗങ്ങൾ വിദ്യാർഥിസംഘത്തെ സ്വീകരിച്ചു.
യോഗത്തിൽ കൗൺസിലർ കെ ബി ഹർഷൽ അധ്യക്ഷനായി. തുടർന്ന് ഡിവിഷനിലെ ഉറവിടമാലിന്യസംസ്കരണത്തെക്കുറിച്ചും പരിസര ശുചീകരണത്തെക്കുറിച്ചും കുടുംബശ്രീയുടെ പ്രവർത്തനങ്ങളെക്കുറിച്ചും വിദ്യാർഥികൾ അംഗങ്ങളോട് ചോദിച്ചറിഞ്ഞു. കൊച്ചി കോർപറേഷൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി ആർ രശ്മി, എം ആർ സിജു, എഡിഎസ് ചെയർപേഴ്സൺ ജെസി സജീവൻ, സെക്രട്ടറി വത്സല വസന്തകുമാർ, വി കെ പ്രകാശൻ, കോ–-ഓർഡിനേറ്റർ ഷോൺ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..