ആലുവ
ആലുവയിൽ ഒരുകിലോ എംഡിഎംഎയുമായി യുവതിയെ പിടികൂടിയ കേസിൽ പൊന്നാനി വെളിയംകോട് സ്വദേശി ജുറൈദ് (29), തോപ്പുംപടി കരുവേലിപ്പടി സ്വദേശി ആബിദ് (34) എന്നിവർക്കെതിരെ ആലുവ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ജൂണിൽ പ്രത്യേക അന്വേഷകസംഘം നടത്തിയ പരിശോധനയിൽ ആലുവ റെയിൽവേ സ്റ്റേഷനിൽവച്ചാണ് ഒരുകിലോ എംഡിഎംഎയുമായി മംഗളൂരു മുനേശ്വര നഗറിൽ സർമീൻ അക്തർ (26) പിടിയിലായത്. ഡൽഹിയിൽനിന്ന് വാട്ടർ ഹീറ്ററിൽ ഒളിപ്പിച്ച് ട്രെയിനിൽ കടത്തുകയായിരുന്നു എംഡിഎംഎ. കേസിൽ മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് സ്വദേശി സഫീറും (35) പിടിയിലായി. ജുറൈദ്, ആബിദ് എന്നിവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ 94979 87114, 94979 80506 എന്നീ നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..