17 November Sunday

ധീരം: കലാജാഥ പര്യടനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024


കോലഞ്ചേരി
കുടുംബശ്രീയുടെ ‘ധീരം' സ്വയംപ്രതിരോധ പരിശീലന പരിപാടിയുടെ പ്രചാരണാർഥമുള്ള കലാജാഥ പര്യടനം തുടങ്ങി. തിരുവാണിയൂർ പഞ്ചായത്ത് ജങ്‌ഷനിൽ പി വി ശ്രീനിജിൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത്  പ്രസിഡന്റ്‌ സി ആർ പ്രകാശ്, വൈസ് പ്രസിഡന്റ്‌ ഷീജ വിശ്വനാഥൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ടി എം റെജീന, അസിസ്റ്റന്റ് കോ–-ഓർഡിനേറ്റർ കെ സി അനുമോൾ, അജിത മണി എന്നിവർ സംസാരിച്ചു.

സ്ത്രീകൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകുന്നതിന് സ്പോർട്സ് കേരള ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് കുടുംബശ്രീ പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ രണ്ട് മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ 27 റിസോഴ്സ് പേഴ്സൺമാർക്ക് കഴിഞ്ഞ സാമ്പത്തികവർഷം പരിശീലനം നൽകിയിരുന്നു. ഈ വർഷം 14 മാതൃക സിഡിഎസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. കുടുംബശ്രീയുടെ അഗ്നി "രംഗശ്രീ" കലാ ടീമിന്റെ നേതൃത്വത്തിൽ തെരുവുനാടകങ്ങൾ വിവിധ കേന്ദ്രങ്ങളിൽ അരങ്ങേറും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top