പെരുമ്പാവൂർ
നഗരസഭ 21–--ാംവാർഡിലെ ജി കെ പിള്ള റോഡ് തകർന്ന് നാമാവശേഷമായി. മുനിസിപ്പൽ ലൈബ്രറി, കുഴിപ്പിള്ളിക്കാവ്, സപ്ലൈകോ, കാർഷിക ഭൂപണയ ബാങ്ക് എന്നിവ സ്ഥിതി ചെയ്യുന്ന ജങ്ഷനിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്തവിധം വലിയ കുഴികൾ രൂപപ്പെട്ടു. കെഎസ്ആർടിസി സ്റ്റാൻഡിനുമുന്നിലെ കുഴികൾക്ക് സമാന അവസ്ഥയാണ് ഇവിടെയും.
എംസി റോഡിൽനിന്ന് എഎം റോഡിലേക്ക് പോകുന്ന ഭാരവാഹനങ്ങളുടെ ബൈപാസ് റോഡാണിത്. സപ്ലൈകോയുടെ മുന്നിലാണ് ടാറും മിറ്റലും ഇളകി വലിയ കുഴികൾ രൂപപ്പെട്ടത്. നഗരസഭയോട് ചോദിച്ചാൽ എംഎൽഎയുടെ റോഡാണെന്നും എംഎൽഎയോട് ചോദിച്ചാൽ നഗരസഭയുടേതാണെന്നുമാണ് മറുപടി. വാഹനങ്ങളുടെ അടിഭാഗം മുട്ടുമെന്ന ഭയംമൂലം കാറുകളും ഓട്ടോറിക്ഷകളും ഈ വഴി ഒഴിവാക്കുകയാണ് പതിവ്. റോഡ് അടിയന്തരമായി നന്നാക്കിയില്ലെങ്കിൽ വാഴനട്ട് പ്രതിഷേധിക്കുമെന്ന് നാട്ടുകാർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..