23 December Monday

വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ കാർ ഇടിച്ച്‌ കടന്നവർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024


അങ്കമാലി
അങ്കമാലിയിൽ വാഹനപരിശോധനയ്ക്കിടയിൽ പൊലീസുകാരനെ കാർ ഇടിച്ചുതെറിപ്പിച്ച് കടന്ന കേസിൽ മൂന്നുപേർകൂടി പിടിയിൽ. തൊടുപുഴ കലയന്താനി ആനക്കല്ലുങ്കൽ അരുൺ സിബി (24), ഇയാളെ രക്ഷപ്പെടാൻ സഹായിച്ച കോടികുളം കാറ്റുപാടത്ത് അമൽ (24), കലയന്താനി ഇലവുംചുവട്ടിൽ ജോഫിൻ ജോൺ (25) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ കാരിക്കോട് കിഴക്കൻപറമ്പിൽ അജ്മൽ സുബൈർ (29), ചൂരവേലിൽ റിൻഷാദ് (30) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ടിബി ജങ്ഷനിൽ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ചാണ് പ്രതികൾ കാറിൽ കടന്നുകളഞ്ഞത്. റിൻഷാദ്, അജ്മൽ സുബൈർ, അരുൺ സിബി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. പൊലീസ് പിന്തുടർന്ന് ഒരാളെ കാരമറ്റത്തുനിന്നും രണ്ടാമനെ ഒക്കലിൽനിന്നും പിടികൂടി. അരുൺ സിബി രക്ഷപ്പെട്ടു. ഇയാൾ അമലിനെ വിളിച്ചുവരുത്തി കടന്നു. ജോഫിൻ ജോണിന്റെ സംരക്ഷണത്തിലായിരുന്നു ഒളിവുതാമസം. ഡിവൈഎസ്‌പി ടി ആർ രാജേഷ്, ഇൻസ്പെക്ടർ ആർ വി അരുൺകുമാർ തുടങ്ങിയവരാണ്‌ അന്വേഷകസംഘത്തിലുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top