19 December Thursday

അന്നയുടെ വീട്‌ മന്ത്രി പി രാജീവ് സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

കളമശേരി
അമിത ജോലിഭാരംമൂലം മരിച്ചതായി ആക്ഷേപമുയർന്ന അന്ന സെബാസ്റ്റ്യന്റെ വീട് മന്ത്രി പി രാജീവ് സന്ദർശിച്ചു. അന്നയുടെ മാതാപിതാക്കളായ സിബി ജോസഫിനെയും അനിത അഗസ്റ്റിനെയും ആശ്വസിപ്പിച്ച്‌ എല്ലാ പിന്തുണയും ഉറപ്പുനൽകി. അന്ന മരിച്ച ദിവസവും മന്ത്രി കങ്ങരപ്പടിയിലെ വീട്ടിലെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഹൈബി ഈഡൻ എംപി എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top