22 December Sunday

യാത്രാദുരിതം പരിഹരിക്കണമെന്ന്‌ 
എഫ്‌എസ്‌ഇടിഒ ; കലക്ടർക്ക്‌ നിവേദനം നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024



കൊച്ചി
യാത്രാദുരിതം പരിഹരിക്കണമെന്നും ദേശീയപാത നിർമാണം പൂർത്തിയാകുന്നതുവരെ കുമ്പളം ടോൾപിരിവ് ഒഴിവാക്കാൻ നടപടിയെടുക്കണമെന്നും അഭ്യർഥിച്ച്‌ എഫ്‌എസ്‌ഇടിഒ ജില്ലാ കമ്മിറ്റി കലക്ടർക്ക്‌ നിവേദനം നൽകി. ജീവനക്കാർ, അധ്യാപകർ തുടങ്ങി പൊതുജനങ്ങളാകെ യാത്രാദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ, പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നും  എഫ്‌എസ്‌ഇടിഒ ആവശ്യപ്പെട്ടു. 


അരൂർ–-തുറവൂർ ഉയരപാത നിർമാണത്തെത്തുടർന്ന്‌ ആലപ്പുഴയിൽനിന്ന്‌ സിവിൽ സ്‌റ്റേഷനിലേക്കും കൊച്ചി, എറണാകുളം ടൗൺ ഭാഗത്തേക്ക് എത്തുന്നതും ഏറെ പ്രയാസപ്പെട്ടാണ്‌. കുണ്ടന്നൂർ തേവര പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ യാത്ര കൂടുതൽ ദുസ്സഹമാക്കി. അലക്‌സാണ്ടർ പറമ്പിത്തറ പാലംകൂടി അടച്ചിട്ടതും യാത്രാദുരിതം ഇരട്ടിയാക്കി. പനമ്പിള്ളിനഗറിൽനിന്ന്‌ ബണ്ട് റോഡ്‌വഴി തൈക്കൂടം ഭാഗത്ത് എത്തുന്ന റോഡിലെ പാലം ഉടൻ തുറക്കണമെന്നും ദേശീയപാതയിലെ സർവീസ് റോഡ് പൂർണമായി യാത്രായോഗ്യമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. എഫ്‌എസ്‌ഇടിഒ ജില്ലാ പ്രസിഡന്റ് ഏലിയാസ് മാത്യു, സെക്രട്ടറി ഡി പി ദിപിൻ എന്നിവരുടെ നേതൃത്വത്തിലാണ്‌ നിവേദനം നൽകിയത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top