24 October Thursday

കളമശേരിയിലെ സ്കൂളുകൾക്ക് 25 കോടിയുടെ വികസനപദ്ധതി: മന്ത്രി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024


കളമശേരി
കളമശേരി മണ്ഡലത്തിൽ വിവിധ സ്കൂളുകൾക്കായി 25 കോടി രൂപയുടെ വികസന പദ്ധതികളാണ്‌ നടപ്പാക്കുന്നതെന്ന് മന്ത്രി പി രാജീവ്. ഏലൂർ ഗവ. എൽപി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആറുകോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഏലൂർ ഗവ. സ്കൂളിൽ നടക്കുന്നത്. പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ പ്ലാൻ അനുസരിച്ചാണ് കെട്ടിടനിർമാണം പൂർത്തിയാക്കിയത്. ഏലൂർ ചൗക്ക പാലത്തിന്റെ പാരിസ്ഥിതികാഘാതപഠനം പൂർത്തിയാക്കി. മണ്ഡലത്തിലെ സ്കൂളുകൾക്ക് ആർഒ പ്ലാന്റ്‌ സ്ഥാപിച്ച്‌ ശുദ്ധജലം വിതരണം ചെയ്യും. എല്ലാ എൽപി, യുപി സ്കൂളുകളിലും പ്രഭാതഭക്ഷണം നടപ്പാക്കി. ഏലൂർ സ്കൂളിൽ അടുക്കളയും പൂന്തോട്ടവും സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽനിന്ന് ഒരുകോടി രൂപയും ഏലൂർ നഗരസഭ 25 ലക്ഷം രൂപയും അനുവദിച്ച് നിർമിച്ചതാണ് പുതിയകെട്ടിടം. ആറ് ക്ലാസുമുറികളും വരാന്തയും സ്റ്റെയർമുറിയും ഉൾപ്പെടുന്നുണ്ട്‌. പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ പ്ലാൻ അനുസരിച്ചാണ് കെട്ടിടനിർമാണം പൂർത്തിയാക്കിയത്. നഗരസഭാ ചെയർമാൻ എ ഡി സുജിൽ അധ്യക്ഷനായി. ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള, കിലെ ചെയർമാൻ കെ എൻ ഗോപിനാഥ്, ഏലൂർ സഹകരണ ബാങ്ക് പ്രസിഡന്റ്‌ ഇ കെ സേതു, ആലുവ എഇഒ സനൂജ എ ഷംസു, പ്രധാനാധ്യാപകൻ സി ബി അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top