27 December Friday

കോലഞ്ചേരി ഉപജില്ലാ സ്കൂൾ കലോത്സവം ; മോറക്കാല സെന്റ്‌ മേരീസ് എച്ച്‌എസ്‌എസ്‌ 
ചാമ്പ്യൻമാർ

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024


കോലഞ്ചേരി
കോലഞ്ചേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മോറക്കാല സെന്റ്‌ മേരീസ് ഹയർ സെക്കൻഡറി സ്കൂൾ 584 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻമാരായി. വടവുകോട് രാജർഷി മെമ്മോറിയൽ എച്ച്‌എസ്‌എസ്‌ (379), കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ (355) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഹയർ സെക്കൻഡറി വിഭാഗത്തിൽ മോറക്കാല (254) ഒന്നാംസ്ഥാനവും കോലഞ്ചേരി സെന്റ്‌ പീറ്റേഴ്സ് (263) രണ്ടാംസ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം മോറക്കാല (241), കടയിരുപ്പ് (207) ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി. യുപിയിൽ മോറക്കാല (80) ഒന്നും കുമ്മനോട് (76) രണ്ടും, എൽപിയിൽ കുമ്മനോട് (68) ഒന്നും ബേത്‌ലഹേം ദയറ (63) രണ്ടും സ്ഥാനങ്ങൾ നേടി. സംസ്കൃതോത്സവം യുപി വിഭാഗത്തിൽ മോറക്കാല ഒന്നാമതെത്തി. കണ്യാട്ടുനിരപ്പ് സെന്റ് ജോൺസാണ് രണ്ടാമത്. ഹൈസ്കൂൾ വിഭാഗത്തിൽ വടവുകോടും ഒന്നും കണ്യാട്ടുനിരപ്പ് രണ്ടും സ്ഥാനങ്ങൾ നേടി. അറബി സാഹിത്യോത്സവം ഹൈസ്കൂൾ മോറക്കാല ഒന്നും ഐസിടി പെരിങ്ങാല രണ്ടും സ്ഥാനങ്ങളിലെത്തി. യുപി വിഭാഗത്തിൽ ഞാറള്ളൂർ ബേത്‌ലഹേം, ജമാഅത്ത് എന്നിവ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. എൽപിയിൽ ജമാഅത്തിനാണ് ഒന്നാംസ്ഥാനം. ദയറാ സ്കൂൾ രണ്ടാംസ്ഥാനം നേടി.

പി വി ശ്രീനിജിൻ എംഎൽഎ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷനായി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അൻവർ അലി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ സോണിയ മുരുകേശൻ, ജില്ലാപഞ്ചായത്ത് അംഗം ലിസി അലക്സ്, ജൂബിൾ ജോർജ്, എൽസി പൗലോസ്, ബെന്നി പുത്തൻവീടൻ, ജി പ്രീതി, ഡാൽമിയ തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top