25 November Monday

ജനസേവയിലെ പ്രകാശ് മഞ്ച വിവാഹിതനായി

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024


ആലുവ
ജനസേവ ശിശുഭവനിലെ പ്രകാശ് മഞ്ചയും പെരുമ്പാവൂർ അല്ലപ്ര ശ്രീകാടാമ്പുഴവീട്ടിൽ നാഗേഷ്–-കുമാരി ദമ്പതികളുടെ മകൾ പാർവതിയും വിവാഹിതരായി. അല്ലപ്ര ഡയമണ്ട് ബൻക്വിറ്റ് ഹാളിൽ ബുധനാഴ്ച നടന്ന വിവാഹച്ചടങ്ങുകൾക്ക് ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി നേതൃത്വം നൽകി. ബംഗളൂരു സ്വദേശിയായ പ്രകാശ് മഞ്ച ചെറുപ്രായത്തിൽ ജീവിതം പ്രതിസന്ധിയിലായതോടെയാണ് 2005ൽ ജനസേവ ശിശുഭവനിൽ അഭയംതേടിയത്. പ്ലസ്ടു കഴിഞ്ഞ് ആയുർവേദ പഞ്ചകർമ തെറാപ്പിയും പഠിച്ച് പെരുമ്പാവൂരിലെ മന്ദാരം ആയുർവേദ വെൽനെസ്സ് സെന്ററിൽ തെറാപ്പിസ്റ്റായി ജോലി ചെയ്യുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top