23 December Monday

ടാഗോർ ലൈബ്രറി @ 80

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024


മട്ടാഞ്ചേരി
പശ്ചിമകൊച്ചിയിലെ പ്രധാന ഗ്രന്ഥശാലകളിലൊന്നായ ടാഗോർ ലൈബ്രറി 80ന്റെ നിറവിൽ. 1944 നവംബർ 26ന് മുതലിയാർ ഭാഗം യുവജനസമിതിയുടെ നേതൃത്വത്തിൽ 13 ചെറുപ്പക്കാർ ചേർന്ന് ഡോ. ടി കെ പിള്ളയുടെ നേതൃത്വത്തിലാണ് ടാഗോർ വായനശാലയ്ക്ക് രൂപംനൽകുന്നത്. കരുവേലിപ്പടി ജാനകി പ്രിന്റിങ് പ്രസ് സ്ഥാപകനായ കെ കെ പരമേശ്വരൻപിള്ള സൗജന്യമായി നൽകിയ പീടികമുറിയിലായിരുന്നു തുടക്കം. നാലു ദിനപത്രങ്ങൾമാത്രമുള്ള ചെറിയ വായനശാലയായി തുടങ്ങിയ സ്ഥാപനം ഗ്രന്ഥശാലയായി വളർന്നു. പിന്നീട് നഗരസഭ വായനശാലയ്ക്ക് കെട്ടിടത്തിനായി സ്ഥലം അനുവദിച്ചു. 1950ൽ പുതിയ കെട്ടിടത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾ മഹാകവി ജി ശങ്കരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. 2020ൽ കെ ജെ മാക്സി എംഎൽഎയുടെ പ്രത്യേക വികസനഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിർമിച്ചു. ഇന്ന് വിവിധ വിഭാഗങ്ങളിലായി 24,000ലധികം പുസ്തകങ്ങളും മുപ്പത്തഞ്ചോളം ആനുകാലിക പ്രസിദ്ധീകരണങ്ങളുമുണ്ട്. മികച്ച ലൈബ്രറിയായി കൊച്ചി താലൂക്കിൽ അഞ്ചുതവണയും ജില്ലയിൽ രണ്ടുതവണവും അംഗീകാരം ലഭിച്ചു. പ്രസിഡന്റ് എം ആർ ശശി, സെക്രട്ടറി സി എസ് ജോസഫ് എന്നിവരാണ് ഇപ്പോൾ ലൈബ്രറിയെ നയിക്കുന്നത്. 80–-ാം വാർഷികാഘോഷ പരിപാടികൾ ഞായറാഴ്ച നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top