22 November Friday

ഹാർബർ പാലം 
നവീകരണത്തിനായി അടച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024


മട്ടാഞ്ചേരി
തോപ്പുംപടി ഹാർബർ പാലം നവീകരണത്തിനായി എട്ട് ദിവസത്തേക്ക് അടച്ചു. പാലത്തിന്റെ ടാറിങ്, ലൈറ്റുകളുടെ നവീകരണം ഉൾപ്പെടെ രാത്രിയും പകലുമായി നടത്തും. 28നകം നിർമാണം പൂർത്തിയാക്കാനാണ്‌ ലക്ഷ്യം. പൊതുമരാമത്ത് ഫണ്ട് 30 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണം.

പാലത്തിന്റെ ഇരുവശത്തെ കമ്പികൾ ഇളകിപ്പോയതിനാൽ അറവുമാലിന്യം ഉൾപ്പെടെ കായലിലേക്ക് തള്ളുന്നത് പതിവായിരുന്നു. താഴെഭാഗം സാമൂഹ്യവിരുദ്ധർ കൈയടക്കി. രണ്ട്‌, നാല്‌ ചക്രവാഹനങ്ങൾ മാത്രമാണ് ഹാർബർ പാലംവഴി പോയിരുന്നത്. പാലത്തിന്റെ മധ്യഭാഗത്ത് കുഴികൾ രൂപപ്പെട്ടതോടെ അപകടങ്ങൾ പതിവായി. കെ ജെ മാക്സി എംഎൽഎ ഇടപെട്ടാണ് നവീകരണം ആരംഭിച്ചത്. പാലം അടച്ചതോടെ നേരിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടെങ്കിലും വൈകിട്ടോടെ പരിഹരിച്ചു. അറ്റകുറ്റപ്പണി കഴിഞ്ഞാൽ പൊലീസ് പട്രോളിങ് ഏർപ്പെടുത്തും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top