കൊച്ചി
എറണാകുളം മഹാരാജാസ് കോളേജ് മലയാളവിഭാഗം, ലോക നാട്ടറിവ് ദിനത്തിൽ പിടിഎയുടെ സഹകരണത്തോടെ കളമെഴുത്ത് ശിൽപ്പശാല സംഘടിപ്പിച്ചു. 2018- ഫോക്‌ലോർ അവാർഡ് ജേതാവും പ്രശസ്ത കളമെഴുത്ത് കലാകാരനുമായ കടന്നമണ്ണ ശ്രീനിവാസൻ ശിൽപ്പശാല നയിച്ചു. കളമെഴുത്തിന്റെ പിന്നിലെ ചരിത്രം, സൗന്ദര്യ ശാസ്ത്രം, കളമെഴുത്ത് സമ്പ്രദായം, വിവിധതരം കളം പാട്ടുകൾ എന്നിവ പരിചയപ്പെടുത്തി. പ്രിൻസിപ്പൽ ഡോ. എസ് ഷജില ബീവി ഉദ്ഘാടനം ചെയ്തു. പിടിഎ സെക്രട്ടറി ഡോ. എം എസ് മുരളി, വകുപ്പ് അധ്യക്ഷ ഡോ. സുമി ജോയി ഓലിയപ്പുറം തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..