23 September Monday

താന്നിപ്പുഴ ഭാഗത്ത്‌ അപകടം 
പതിവാകുന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024


പെരുമ്പാവൂർ
എംസി റോഡിൽ താന്നിപ്പുഴമുതൽ കീഴില്ലംവരെ വാഹനാപകടങ്ങൾ പതിവാകുന്നു. റോഡിന്റെ പലഭാഗത്തും മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും അനധികൃത പാർക്കിങ്ങും  അമിതവേഗവുമാണ്‌ അപകടങ്ങൾക്ക് കാരണമെന്ന്‌ നാട്ടുകാർ പറയുന്നു. ഞായർ പകൽ കാഞ്ഞിരക്കാട് പമ്പിനുസമീപം കാർ ഓട്ടോറിക്ഷയിലിടിച്ച്‌ അപകടമുണ്ടായി. ആഗസ്‌ത്‌ 30ന് കീഴില്ലം ഷാപ്പുംപടിയിൽ കാറുകൾ കൂട്ടിയിടിച്ച്‌ കോട്ടയം കുറുപ്പന്തറ പടിക്കമറ്റത്തിൽ പി ജി ജയപ്രകാശ് (60) മരിച്ചിരുന്നു. കീഴില്ലം ഷാപ്പുംപടിയിൽ രണ്ടുമാസംമുമ്പ് ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവും യുവതിയും മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. ഒരുവർഷത്തിനുള്ളിൽ അഞ്ചുപേർ അപകടത്തിൽ മരിച്ചു. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top