കോലഞ്ചേരി
അരനൂറ്റാണ്ടുമുമ്പ് കോലഞ്ചേരിയിൽ യാക്കോബായ വിശ്വാസികൾ നിർമിച്ച സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ചാപ്പൽ പൊളിച്ച് പുനർനിർമിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. ഞായർ രാവിലെ ഭദ്രാസനാധിപൻ മാത്യൂസ് മാർ ഈവാനിയോസ് മെത്രാപോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന മൂന്നിന്മേൽ കുർബാനയ്‌ക്കുശേഷമാണ് പ്രവൃത്തികൾക്ക് തുടക്കമായത്. 2022ൽ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ മുഖ്യകാർമികത്വത്തിൽ പള്ളിയുടെ കല്ലിടൽ നടത്തിയിരുന്നു.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള 56 സെന്റ് സ്ഥലത്ത് 5300 ചതുരശ്രയടി വിസ്തീർണത്തിലാണ് നിർമാണം. പൂർത്തിയാകുംവരെ പള്ളിമുറ്റത്ത് താൽക്കാലികമായി തയ്യാറാക്കുന്ന പന്തലിൽ ആരാധനാസൗകര്യം ക്രമീകരിക്കും. വികാരി ഏലിയാസ് കാപ്പുംകുഴിയിൽ, സഹവികാരി ഫാ. സന്തോഷ് വർഗീസ്, ഫാ. ഐസക് കരിപ്പാൽ, ഫാ. എമിൽ കുര്യൻ, ഫാ. ബേബി മാനാത്ത് എന്നിവർ നേതൃത്വം നൽകുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..