22 October Tuesday

തൊഴിൽതീരം പദ്ധതി: 
കമ്മിറ്റികൾ വിപുലീകരിക്കും

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024


വൈപ്പിൻ
തൊഴിൽതീരം പദ്ധതിയിൽ പഞ്ചായത്തുതലത്തിനൊപ്പം വാർഡ്‌ കമ്മിറ്റികളും വികസിപ്പിക്കണമെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. അടുത്തമാസം 15നകം വാർഡ് കമ്മിറ്റികൾ വിപുലീകരിക്കണം. കമ്യൂണിറ്റി അംബാസഡർമാരെയും സാഗരമിത്രയെയും പ്രയോജനപ്പെടുത്തണം. തീരദേശ വാർഡ് അംഗങ്ങളുടെ ഇടപെടലുകൾ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. തീരമേഖലയിലെ തൊഴിലാളികുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് ഫിഷറീസ് വകുപ്പും കേരള നോളജ് ഇക്കോണമി മിഷനും ചേർന്ന് നടത്തുന്ന തൊഴിൽതീരം പദ്ധതിയുടെ ആലോചനായോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കടമക്കുടി, മുളവുകാട്, എളങ്കുന്നപ്പുഴ പഞ്ചായത്ത്‌ കമ്മിറ്റികളുടെ രൂപീകരണം 25ന് പകൽ മൂന്നിന്‌ എളങ്കുന്നപ്പുഴ പഞ്ചായത്ത് ഹാളിൽ നടക്കും. കുഴുപ്പിള്ളിയിൽ 23ന്‌ പകൽ 2.30നും ഞാറക്കലിൽ 24ന്‌ രാവിലെ പത്തിനും നായരമ്പലത്ത്‌ 24ന്‌ പകൽ 11നും പള്ളിപ്പുറത്ത്‌ 28ന്‌ പകൽ 11നും എടവനക്കാട്ട്‌ 30ന്‌ പകൽ 11നും അതത് പഞ്ചായത്ത്‌ ഹാളിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റുമാരായ രമണി അജയൻ, മിനി രാജു, കുഴുപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജയ്സൺ, നായരമ്പലം പഞ്ചായത്ത് സെക്രട്ടറി കെ ഗായത്രി, എ എസ് ലിമി ആന്റണി, ഫിഷറീസ് ഡി ഡി കെ ബെൻസൺ, ഞാറക്കൽ എഫ്ഇഒ സീത ലക്ഷ്മി എന്നിവർ യോഗത്തിൽ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top