26 December Thursday

തീരശുചീകരണത്തിന്‌ എസ്‌എൻഎം വിദ്യാർഥികളും

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024


വൈപ്പിൻ
മാല്യങ്കര എസ്എൻഎം കോളേജ് എൻഎസ്എസ് വളന്റിയർമാരും എൻസിസി കേഡറ്റുകളും സുവോളജി വിഭാഗവും തീരശുചീകരണത്തിൽ പങ്കാളികളായി. തീരസംരക്ഷണവകുപ്പ് വിവിധ വകുപ്പുകളുമായി സഹകരിച്ച് ക്ലീൻ കോസ്റ്റ് സേയ്ഫ് സീ എന്ന പേരിൽ കുഴുപ്പിള്ളി ബീച്ചിൽ നടത്തിയ ശുചീകരണം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം  ചെയ്തു. എൻസിസി ഓഫീസർ ലഫ്. ജെ അഖിൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. വി സി രശ്മി, ഡോ. എം എസ് സിമി എന്നിവർ വൃക്ഷത്തൈകൾ ഏറ്റുവാങ്ങി. വളന്റിയർമാർ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. സുവോളജി വിഭാഗം അധ്യാപകരായ എം മിനു, കെ എസ് അർച്ചന എന്നിവരും വിദ്യാർഥികളും ഫോർട്ട് കൊച്ചി ബീച്ച്‌ ശുചീകരണത്തിൽ പങ്കാളികളായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top