23 December Monday

ഫോർട്ട് കൊച്ചി കടപ്പുറം 
ശുചീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024


മട്ടാഞ്ചേരി
അന്താരാഷ്ട്ര തീരശുചിത്വ ദിനാചരണത്തിന്റെ ഭാഗമായി കുസാറ്റിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഫോർട്ട് കൊച്ചി കടപ്പുറം ശുചീകരിച്ചു. കെ ജെ മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു. സെന്റ് ആൽബർട്സ് കോളേജ്, സേക്രഡ് ഹാർട്ട് കോളേജ്, മാല്യങ്കര എസ്എൻഎം കോളേജ് എന്നിവിടങ്ങളിലെ വിദ്യാർഥികളും ഡിടിപിസി, കൊച്ചി ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റി തൊഴിലാളികളും ശുചീകരണത്തിൽ പങ്കാളികളായി. ഡിടിപിസി സെക്രട്ടറി സതീഷ് മിറാൻഡഡോ. എസ് വേണു, ഡോ. പി രാഘവൻ, അഡ്വ. ആന്റണി കുരീത്തറ എന്നിവർ നേതൃത്വം നൽകി. അധ്യാപകരും വിദ്യാർഥികളുമുൾപ്പെടെ 107 പേർ പങ്കെടുത്ത യജ്ഞത്തിൽ 1123 കിലോ മാലിന്യം ശേഖരിച്ചു. ശേഖരിച്ച മാലിന്യം പ്ലാൻ അറ്റ് എർത്തിന്റെ നേതൃത്വത്തിൽ സംസ്‌കരിക്കും. ചെന്നൈ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചും ശുചീകരണത്തിൽ പങ്കാളികളായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top