26 December Thursday

ചൊവ്വര സഹ. ബാങ്ക് ഷോപ്പിങ് കോംപ്ലക്സ് 
ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023


കാലടി
ചൊവ്വര സഹകരണ ബാങ്കിന്റെ പ്രവർത്തനം വിപുലപ്പെടുത്താനായി ചൊവ്വര ജങ്ഷനില്‍ നിര്‍മിച്ച ഷോപ്പിങ് കോംപ്ലക്സ് മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 

ബാങ്ക് പ്രസിഡന്റ് ഒ എൻ ഗോപാലകൃഷ്ണൻ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി എ എസ് ഗോപിനാഥ് പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. മുതിർന്ന സഹകാരികളെ ആദരിക്കൽ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ എ ചാക്കോച്ചനും കർഷക തൊഴിലാളികളെ ആദരിക്കൽ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ടി വി പ്രദീഷും നിർവഹിച്ചു. മികച്ച കർഷകനെ ആദരിക്കൽ ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാര്‍ നിർവഹിച്ചു.

ബാങ്ക് ഡയറക്ടർ എ എം നാസർ, സിപിഐ എം ശ്രീമൂലനഗരം ലോക്കൽ സെക്രട്ടറി എം പി അബു, ജോയിന്റ് രജിസ്ട്രാർ ജോസാൽ ഫ്രാൻസിസ്, ശ്രീമൂലനഗരം, തിരുവൈരാണിക്കുളം സഹകരണ ബാങ്ക് പ്രസിഡന്റുമാരായ ടി കെ സന്തോഷ്, ടി ഒ ജോൺസൺ, ശ്രീമൂലനഗരം പട്ടികജാതി സഹകരണ സംഘം പ്രസിഡന്റ് എം എ ബൈജു, ചൊവ്വര സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ടി വി രാജൻ, ജാരിയ കബീർ, എം കെ മധു, ബാങ്ക് ഡയറക്ടർ വി എച്ച് ഉബൈദുള്ള എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top