23 October Wednesday

കെ ജെ ജേക്കബ്ബിന്‌ നഗരാവലി വിടചൊല്ലി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

കൊച്ചി
അന്തരിച്ച സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും മുതിർന്ന ട്രേഡ്‌ യൂണിയൻ നേതാവുമായ കെ ജെ ജേക്കബ്ബിന്‌ ആദരാഞ്ജലികളോടെ നഗരം വിടചൊല്ലി. വിദ്യാർഥികാലംമുതൽ ആറുപതിറ്റാണ്ടിലേറെ അദ്ദേഹത്തിന്റെ പ്രവർത്തന കേന്ദ്രമായിരുന്ന മഹാനഗരത്തിലെ തൊഴിലാളികളും സാധാരണക്കാരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പ്രിയനേതാവിന്‌ അന്ത്യാഞ്ജലികളർപ്പിക്കാനെത്തി. കമ്യൂണിസ്‌റ്റ്‌ പാർടിയും വിവിധ വർഗബഹുജന സംഘടനകളും കെട്ടിപ്പടുക്കാൻ മാതൃകാപരമായ പ്രവർത്തിച്ച കെ ജെ ജേക്കബ്ബിന്‌ പാർടി നേതാക്കളും പ്രവർത്തകരും അന്ത്യാഭിവാദ്യങ്ങളർപ്പിച്ചു. കലൂർ ആസാദ്‌ റോഡ്‌ വൈലോപ്പിള്ളി ലെയ്‌നിലെ വസതിയിലാണ്‌ മൃതദേഹം പൊതുദർശനത്തിന്‌ വച്ചത്‌. ബുധൻ രാവിലെമുതൽ അന്ത്യാഞ്ജലികളർപ്പിക്കാൻ നൂറുകണക്കിനാളുകൾ അവിടേക്ക്‌ എത്തി.

മന്ത്രിമാരായ പി രാജീവ്‌, വി ശിവൻകുട്ടി, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെ മേഴ്‌സിക്കുട്ടി അമ്മ, പി ജയരാജൻ, സി ബി ചന്ദ്രബാബു, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌, എംഎൽഎമാരായ കെ എൻ ഉണ്ണിക്കൃഷ്‌ണൻ, കെ ജെ മാക്‌സി, പി വി ശ്രീനിജിൻ, ആന്റണി ജോൺ, മുൻ എംപി ഡോ. സെബാസ്‌റ്റ്യൻ പോൾ തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു. പകൽ മൂന്നോടെ കതൃക്കടവ്‌ സെന്റ്‌ ഫ്രാൻസിസ്‌ സേവ്യർ പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു.

വൈകിട്ട്‌ കതൃക്കടവ് സെ​ന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പാരിഷ് ഹാളിൽ സർവകക്ഷി അനുശോചനയോഗം ചേർന്നു. മേയർ എം അനിൽകുമാർ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം ദിനേശ്‍ മണി, എസ് ശർമ, കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ, പി ആർ മുരളീധരൻ, പി എൻ സീനുലാൽ, ഏരിയ സെക്രട്ടറി സി മണി, സാബു ജോർജ്, പി ജെ കുഞ്ഞുമോൻ, അനിൽ കാഞ്ഞലി, കൗൺസിലർ എം ജി അരിസ്റ്റോട്ടിൽ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top