23 December Monday

കെടാമംഗലം പപ്പുക്കുട്ടി ലൈബ്രറി പുരസ്കാരം ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024


പറവൂർ
സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ 2022ലെ ‘സമാധാനം പരമേശ്വരൻ' പുരസ്കാരം കെടാമംഗലം പപ്പുക്കുട്ടി സ്മാരക ലൈബ്രറി ഭാരവാഹികൾ ഏറ്റുവാങ്ങി. കൊല്ലത്ത് നടന്ന ചടങ്ങിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഡോ. കെ വി കുഞ്ഞിക്കൃഷ്ണനിൽനിന്ന് ലൈബ്രറി ഭാരവാഹികളായ പി പി സുകുമാരൻ, വി എസ് അനിൽ എന്നിവർചേർന്ന് ഏറ്റുവാങ്ങി.

10,001 രൂപയും പ്രശസ്തിപത്രവുമാണ്‌ പുരസ്കാരം. സ്വാതന്ത്ര്യ സമരസേനാനിയും ലോക സമാധാന പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സമാധാനം പരമേശ്വരന്റെ സ്മരണയ്ക്കായി എറണാകുളം സിഐസിസി ബുക്ക് ഹൗസ് ഏർപ്പെടുത്തിയതാണ് സമാധാനം പരമേശ്വരന്‍ പുരസ്‌കാരം. സാംസ്കാരിക രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്‌ക്കുന്ന ലൈബ്രറിക്കാണ് പുരസ്കാരം നൽകുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top