കൊച്ചി
എഡിബി പദ്ധതിയുടെ മറവിൽ കൊച്ചിയിലെ കുടിവെള്ളവിതരണം സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ജല അതോറിറ്റിയിലെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ബഹുജനമാർച്ചും കുടിവെള്ളസംരക്ഷണ സദസ്സും സംഘടിപ്പിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിംകുട്ടി അധ്യക്ഷനായി.
സിഐടിയു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ്, ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ, വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജനറൽ സെക്രട്ടറി പി ഉണ്ണിക്കൃഷ്ണൻ, അക്വ ജനറൽ സെക്രട്ടറി എസ് സന്തോഷ് കുമാർ, പി കെ ബിജു (കെഡബ്ല്യുഎസ്എ), എം എം ജോർജ് (എഐടിയുസി) തുടങ്ങിയവർ സംസാരിച്ചു. മധ്യമേഖലാ ചീഫ് എൻജിനിയർ ഓഫീസിൽനിന്ന് കൊച്ചി കോർപറേഷൻ ഓഫീസ് പരിസരത്തേക്ക് പ്രതിഷേധമാർച്ചും നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..