26 December Thursday

വരവേൽപ്പേകി വിളംബരജാഥ

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

എംജിഎം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ കുറുപ്പംപടിയിൽ അവതരിപ്പിച്ച ഫ്ലാഷ്‌ മോബ്‌

പെരുമ്പാവൂർ
ജില്ലാ സ്കൂൾ കലോത്സവത്തിന്‌ വരവേൽപ്പേകി വെള്ളിയാഴ്‌ച വിളംബരജാഥ നടന്നു. "ലഹരി അരുത്, പരിസ്ഥിതിയെ സംരക്ഷിക്കാം' സന്ദേശവുമായി എംജിഎം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ നടത്തിയ ഫ്ലാഷ് മോബും ശ്രദ്ധേയമായി. കുറുപ്പംപടി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന ഫ്ലാഷ്‌ മോബിൽ 110 വിദ്യാർഥികളാണ്‌ അണിനിരന്നത്‌. മുത്തുക്കുടകളും വർണ ബലൂണുകളും കൈയിലേന്തി വിദ്യാർഥികളും സംഘാടകരും നാട്ടുകാരും പങ്കെടുത്ത വിളംബരജാഥ നഗരംചുറ്റി ബസ്‌ സ്റ്റാൻഡിൽ സമാപിച്ചു. തുടർന്നായിരുന്നു ഫ്ലാഷ്‌ മോബ്‌. എൽദോസ് കുന്നപ്പിള്ളി എംഎൽഎ വിളംബരജാഥ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ മനോജ് മൂത്തേടൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ ടി അജിത് കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ പി അജയകുമാർ, പി പി അവറാച്ചൻ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഷൈമി വർഗീസ്, ശാരദ മോഹൻ, ഡിഡിഇ ഹണി ജി അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകി.   


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top