23 December Monday

കൂവപ്പടിയിൽ അങ്കണവാടി റോഡ് തകർന്നിട്ട് 5 വര്‍ഷം ; അവ​ഗണിച്ച് 
പഞ്ചായത്ത് പ്രസിഡ​ന്റ്

വെബ് ഡെസ്‌ക്‌Updated: Monday Dec 23, 2024


പെരുമ്പാവൂർ
കൂവപ്പടി പഞ്ചായത്ത് അഞ്ചാംവാർഡിലെ അങ്കണവാടി റോഡ് തകർന്നിട്ട്‌ വാർഡ് മെമ്പര്‍കൂടിയായ പഞ്ചായത്ത് പ്രസിഡ​ന്റ് തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം. റോഡിലെ അപകടകരമായ ഏതാനും കുഴികൾ നാട്ടുകാർ കോൺക്രീറ്റ് ചെയ്ത് അടച്ചു. പഞ്ചായത്ത് പ്രസിഡ​ന്റ് മായ കൃഷ്ണകുമാറി​ന്റെ വാർഡിലെ പ്രധാന റോഡാണ് അങ്കണവാടി റോഡ്. അഞ്ചുവർഷമായി റോഡ് തകർന്നുകിടക്കുകയാണ്. റോഡി​ന്റെ ഇരുവശത്തുമുള്ള സ്ഥല ഉടമകൾ സ്ഥലം കൈയേറുന്നുമുണ്ട്. ഇഷ്ടികക്കളത്തിലേക്ക് പോകുന്ന ടോറസ് ലോറികൾമാത്രമാണ് ഇതുവഴി സഞ്ചരിക്കുന്നത്. വീതി കൂട്ടി റോഡി​ന്റെ അറ്റകുറ്റപ്പണി നടത്തിയാൽ പാണംകുഴി, ആലാട്ടുചിറ, കോടനാട് ഭാഗത്തുള്ളവര്‍ക്ക് മലയാറ്റൂരിലേക്ക് ഇതുവഴി എളുപ്പമെത്താം.

കോടനാട് വികസനസമിതിയുടെ ആഭിമുഖ്യത്തിലാണ് നാട്ടുകാർ കുഴികള്‍ കോൺക്രീറ്റ് ഉപയോ​ഗിച്ച് നികത്തിയത്. ഭാരവാഹികളായ സുനിൽ മോഹനൻ, സിബി ആന്റണി, നിതിൻ ജോസഫ്, പി എ തോമസ്, റാഫേൽ ആറ്റുപുറം എന്നിവർ നേതൃത്വം നല്‍കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top