22 December Sunday

വെളിയേൽചാൽ–-ഓവുങ്കൽ റോഡ് നവീകരണത്തിന് 20 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024


കോതമംഗലം
കീരംപാറ പഞ്ചായത്തിലെ വെളിയേൽചാൽ–-ഓവുങ്കൽ റോഡ് നവീകരണത്തിന് 20 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. 3.60 കിലോമീറ്റർ റോഡിൽ ഓവുങ്കൽ പാലത്തിന് ഇരുവശങ്ങളിലുമായി 300 മീറ്റർ മണ്ണുവഴിയാണ്. പ്രദേശത്ത് മഴപെയ്താൽ ചെളിയും വെള്ളക്കെട്ടും രൂപപ്പെടുന്നതിനാൽ പലപ്പോഴും ഓവുങ്കൽ പാലത്തിലൂടെയുള്ള യാത്ര സാധ്യമാകാറില്ല.

ഇതിന് പരിഹാരമായി 300 മീറ്റർ ദൂരം 3.5 മീറ്റർ വീതിയിൽ ജിഎസ്ബി, വെറ്റ് മിക്സ്‌ ഇട്ട് റോഡ് ഉയർത്തി ടാറിങ് നടത്തി നവീകരിക്കും. റോഡിന്റെ അവശേഷിക്കുന്ന പ്രദേശങ്ങളിൽ 2000 ചതുരശ്ര മീറ്റർ പാച്ച് ടാറിങ് നടത്തി കാടുകൾ വെട്ടിത്തെളിക്കും. നിർമാണം വേഗത്തിൽ പൂർത്തിയാക്കുമെന്നും ടൂറിസം സാധ്യതയുള്ള പ്രദേശത്തിന്റെ വികസനംകൂടി നവീകരണം പൂർത്തിയാകുന്നതോടെ സാധ്യമാകുമെന്നും എംഎൽഎ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top