അങ്കമാലി
നഗരസഭയുടെ പഴയ ഓഫീസ് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്ന് നിലംപതിച്ചു. തിരക്കൊഴിഞ്ഞ സമയമായതിനാൽ അപകടം ഒഴിവായി. ജീർണിച്ച ഓഫീസ് കെട്ടിടം പുതുക്കിപ്പണിയണമന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതാണ്. ഇതേ ആവശ്യം ഉന്നയിച്ച് സമരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഒട്ടനവധി സ്ഥാപനങ്ങൾ ഇവിടെ പ്രവര്‍ത്തിക്കുന്നു. പുതുക്കിപ്പണിയുന്നതിന് ബലപരിശോധനയുമായി ബന്ധപ്പെട്ട് തൃശൂർ എൻജിനിയറിങ് കോളേജിന്റെ സർട്ടിഫിക്കറ്റ് മൂന്നരവര്‍ഷമായിട്ടും ലഭിച്ചില്ല.
നഗരസഭയുടെ അനാസ്ഥയ്‌ക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധയോഗം പ്രതിപക്ഷനേതാവ് ടി വൈ ഏല്യാസ് ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് പാർലമെന്ററി പാർടി സെക്രട്ടറി പി എൻ ജോഷി അധ്യക്ഷനായി. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ലക്സി ജോയി, കൗൺസിലർമാരായ ഗ്രേസി ദേവസി, വിൽസൻ മുണ്ടാടൻ, മോളി മാത്യു, സരിത അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..