20 December Friday

വിദ്യാർഥികളുമായി സംഘർഷം ; കോതമംഗലത്ത്‌ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്‌; ജനം വലഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024


കോതമംഗലം
കോതമംഗലം പട്ടണത്തിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിൽ വലഞ്ഞ്‌ ജനം. വിദ്യാർഥിനിയെ ബസിൽനിന്ന് ഇറക്കിവിട്ടത്‌ ചോദ്യംചെയ്തതിലുണ്ടായ തർക്കമാണ്‌ സംഘർഷത്തിലേക്കും മിന്നൽ പണിമുടക്കിലേക്കും എത്തിയത്‌.

സംഘർഷത്തിൽ പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിൽ ചികിത്സ തേടി. ബസ്‌ സർവീസ്‌ മുടങ്ങിയതോടെ നൂറുകണക്കിന് വിദ്യാർഥികളും യാത്രക്കാരും വലഞ്ഞു. സമരം വൈകിട്ടും തുടർന്നതോടെ പൊലീസെത്തി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. യൂണിയൻ നേതാക്കൾ ഇടപെട്ടിട്ടും ഒരുവിഭാഗം ബസ് ജീവനക്കാർ പണിമുടക്കിൽ ഉറച്ചുനിന്നു. ഇതോടെ നാട്ടുകാരും വ്യാപാരികളും സമരക്കാർക്കെതിരെ രംഗത്തുവന്നു. വീണ്ടും സംഘർഷസാധ്യത വന്നതോടെ പൊലീസ് ലാത്തിവീശി. ഇരുപതോളംപേരെ കസ്റ്റഡിയിലെടുത്തു. സമാന്തര ബസ് സർവീസ് ഏർപ്പെടുത്തി പൊലീസ്‌ യാത്രാദുരിതം പരിഹരിച്ചു. മിന്നൽ പണിമുടക്ക് നടത്തിയ ബസുകൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കോതമംഗലം പൊലീസും മോട്ടോർവാഹനവകുപ്പും അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top