22 December Sunday

കൃഷിക്കൊപ്പം കളമശേരി ; കുട്ടിക്കർഷകസംഗമവും കാർഷിക സെമിനാറും സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024


നെടുമ്പാശേരി
കളമശേരി നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന "കൃഷിക്കൊപ്പം കളമശേരി' പദ്ധതിയുടെ ഭാഗമായി അയിരൂർ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കുട്ടിക്കർഷകസംഗമവും കാർഷിക സെമിനാറും നടത്തി. അയിരൂർ സെ​ന്റ് തോമസ് ഹയർ സെക്കന്‍ഡറി സ്കൂളിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു അധ്യക്ഷയായി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സി എം വർഗീസ്, അയിരൂർ സഹകരണ ബാങ്ക് പ്രസിഡ​ന്റ് സി ടി ജോസ്, സംഘാടകസമിതി ജനറൽ കൺവീനർ പി വിജയൻ, സ്കൂൾ എച്ച്എം ജോജോ തോമസ്, പ്രിൻസിപ്പല്‍ സിജോ എന്നിവർ സംസാരിച്ചു.

നാസർ മഠത്തില്‍, ജോഷി വർഗീസ്, സുബൈര്‍ എന്നിവര്‍ ക്ലാസെടുത്തു. വിദ്യാർഥികളായ പി എസ് അഭിനവ്, സി ആർ ശ്രീനന്ദ, എൻ ബി ദേവനന്ദൻ എന്നിവർ അനുഭവം പങ്കുവച്ചു. മണ്ഡലത്തിലെ മുഴുവൻ പ്രധാനാധ്യാപകരെയും ഉൾപ്പെടുത്തി അയിരൂർ സ്കൂള്‍ പ്രധാനാധ്യാപകന്‍ ജോജോ തോമസ് കൺവീനറായി മണ്ഡലതല കുട്ടിക്കർഷക സബ്കമ്മിറ്റി രൂപീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top