കാലടി
വയനാട് ദുരന്തം, തുംഗഭദ്ര അണക്കെട്ട് തകർച്ച, ഗുജറാത്തിലെ മാച്ചു അണക്കെട്ട് തകർച്ച എന്നീ വിഷയങ്ങൾ ചേർത്ത് ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരത്തിന് കാലടിയിൽ തുടക്കം. ഡാൻസ് സ്കൂളിലെ എട്ട് അധ്യാപികമാർ ചേർന്നാണ് നൃത്തം അവതരിപ്പിക്കുന്നത്. 12 മിനിറ്റാണ് ദൈർഘ്യം. സ്കൂൾ പ്രൊമോട്ടറും രചയിതാവുമായ പ്രൊഫ. പി വി പീതാംബരൻ ഉദ്ഘാടനം ചെയ്തു.
സീനിയർ അധ്യാപിക രഹന നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അധ്യാപികമാരാണ് നൃത്താവിഷ്കാരം രംഗത്തെത്തിക്കുക. മുല്ലപ്പെരിയാർ സംരക്ഷണവും നൃത്തത്തിൽ പറയുന്നു. പ്രകൃതിദുരന്തങ്ങൾ ഇതിവൃത്തമായി ഹരിതസ്വപ്നം, പെരിയാറിന്റെ പാരിസ്ഥിതികപ്രശ്നം നൃത്തവൽക്കരിക്കുന്ന പെരിയാറിന്റെ ഗതി, ശ്രീനാരായണ ഗുരുദേവൻ, അയ്യന്റെ യാത്ര, ചട്ടമ്പിസ്വാമികൾ, മന്നത്ത് ആചാര്യൻ, എ കെ ജി, പണ്ഡിറ്റ് കറുപ്പൻ തുടങ്ങിയ ആവിഷ്കാരങ്ങൾ മുമ്പും ഡാൻസ് സ്കൂൾ അവതരിപ്പിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..