23 December Monday

ഡിജെ ഷോയിലെ ഫോൺ കവർച്ച ; മുംബൈ സംഘത്തിലെ 2 പേരെ കൊച്ചിയിലെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024


കൊച്ചി
ബോൾഗാട്ടി പാലസിൽ അലൻ വാക്കർ ഡിജെ ഷോയ്ക്കിടെ മൊബൈൽ ഫോണുകൾ കവർന്ന കേസിൽ അറസ്റ്റിലായ മുംബൈ മോഷണസംഘത്തിലെ രണ്ടുപേരെ കൊച്ചിയിലെത്തിച്ചു. താനെ സ്വദേശി സണ്ണി ഭോല യാദവ്‌ (27), യുപി രാംപുർ ഖുഷിനഗർ ശ്യാം ബരൺവാൾ (32) എന്നിവരെയാണ്‌ ബുധൻ രാത്രി കൊച്ചിയിലെത്തിച്ചത്‌. ഇവരെ വ്യാഴം രാവിലെ കോടതിയിൽ ഹാജരാക്കും.

അറസ്റ്റിലായ ഡൽഹി സ്വദേശികളായ വസീം അഹമ്മദ് (32), ആതിഖ്‌ ഉർ റഹ്മാൻ (38) എന്നിവരെ അന്വേഷകസംഘം കസ്റ്റഡിയിൽ വാങ്ങി. ഇവരെ വിശദമായി ചോദ്യം ചെയ്‌തുവരികയാണ്‌. ഡൽഹി, മുംബൈ മോഷണസംഘങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്ന്‌ അറിയാൻ നാലുപേരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യും. കേസിൽ നാലുപേർകൂടി പിടിയിലാകാനുണ്ട്‌. കൊച്ചി ബോൾഗാട്ടി പാലസിൽ ആറിന്‌ പതിനായിരത്തോളംപേർ പങ്കെടുത്ത മെഗാ ഡിജെ ഷോയ്ക്കിടെയായിരുന്നു മോഷണം.
കവർന്ന മൊബൈലുകൾ വിറ്റഴിച്ചുവെന്ന സംശയത്തിൽ മുംബൈയിലെ നൂറിലേറെ മൊബൈൽ കടകളിൽ അന്വേഷകസംഘം പരിശോധിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top